About Us

നമ്മുടെ ആരോഗ്യം നാം കഴിക്കുന്ന ഭക്ഷണത്തിൻറെ പോഷകമൂല്യത്തെയും ഗുണമേന്മയെയും ആശ്രയിച്ചിരിക്കുന്നു എന്ന് എല്ലാവർക്കും അറിയാം. പക്ഷേ, അത് ഉറപ്പുവരുത്തുന്നത്, ഇന്ന് ഒട്ടും എളുപ്പമല്ലാതായിരിക്കുന്നു. വിപണിയിൽ കിട്ടുന്ന പഴങ്ങളിലും പച്ചക്കറികളിലും സുഗന്ധവ്യഞ്ജനങ്ങളിലും അപകടകരമായ തോതിൽ രാസ കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.കറിപ്പൊടികളിൽ രുചിക്കും മണത്തിനും നിറത്തിനുമായി രാസവസ്തുക്കൾ ചേർക്കുന്നതിന് പുറമേ, മായം ചേർക്കലും വ്യാപകമാണ്. മസാല കൂട്ടുകളിൽ ചേർക്കുന്ന പ്രിസർവേറ്റീവുകൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാവുന്നവയാണ്. ഏലക്കായയ്ക്കും ഗ്രാമ്പുവിനും ഗുണം നൽകുന്നത് അതിലെ എണ്ണയാണ്. എന്നാൽ എണ്ണ മുഴുവൻ എടുത്തതിന് ശേഷമാണ് പല കറിപ്പൊടികളിലും ഇവ ചേർക്കുന്നത്. അടുത്തകാലത്ത് പല വിദേശ രാജ്യങ്ങളും കേരളത്തിൽ നിന്നുള്ള കറിപ്പൊടികൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. മാരകമായ തോതിൽ വിഷാംശം കണ്ടെത്തിയതിനെ തുടർന്നായിരുന്നു, നടപടി.

 

ഇത്തരമൊരു പശ്ചാത്തലത്തിലാണ്, മായം ചേർക്കാത്ത, നിറത്തിനും മണത്തിനും രുചിക്കുമായി കെമിക്കലുകൾ ഉപയോഗിക്കാത്ത മസാലക്കൂട്ടുകൾ AVD Food Products വിപണിയിൽ എത്തിക്കുന്നത്. കഴുകി, ഉണക്കി, റോസ്റ്റ് ചെയ്ത് പൊടിച്ച്, പ്രി സർവേറ്റീവുകളൊന്നും ചേർക്കാതെയാണ് ഞങ്ങളുടെ കറിപ്പൊടികൾ തയ്യാറാക്കുന്നത്.

 


# വയോധികർ മുതൽ ചെറിയ കുട്ടികൾ വരെ, ഒരാളുടെ പോലും ആരോഗ്യത്തെ ദ്രോഹിക്കുന്നത് ഒന്നും ഞങ്ങളുടെ മസാലക്കൂട്ടുകളിൽ ഇല്ല എന്നതാണ് ഏറ്റവും വലിയ ചാരിതാർത്ഥ്യം.

 


# “ആഹാരം നന്നായാൽ, ആരോഗ്യം നന്നായി” എന്നൊരു ചൊല്ലുണ്ട്.

 


# മലയാളിയുടെ തീൻമേശയിൽ രുചിക്കൂട്ടുകളുടെ വസന്തം തീർക്കുക മാത്രമല്ല, ഞങ്ങളുടെ ലക്ഷ്യം.


# പലതരം ക്യാൻസറുകളും കിഡ്നി രോഗങ്ങളും കരൾ രോഗങ്ങളും പിടിമുറുക്കുന്ന ഇക്കാലത്ത്, 100% വിശ്വസിക്കാവുന്ന, ശുദ്ധമായ കറിപ്പൊടികളും മസാല കൂട്ടുകളും ഓരോ വീട്ടിലേക്കും എത്തിക്കുക എന്ന വലിയ ലക്ഷ്യമാണ് ഞങ്ങളെ നയിക്കുന്നത്.

Home    |   Catalog    |   About Us    |   Products    |   Contact Us    |    Blog
AVD food products | Ocat Marketing Report | Ocat Online Catalog Marketing Service in India | Powered by Adsin Technologies